കണ്ണൂർ
കണ്ണൂരിൽ എക്സൈസിൻ്റെ ലഹരിമരുന്ന് വേട്ട;പുഴാതി കൊറ്റാളി സ്വദേശി പിടിയിൽ.
കണ്ണൂർ:മാരക ലഹരിമരുന്നായ എം ഡി എ യുമായി ലഹരിമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയായയുവാവിനെ പിടികൂടി. കണ്ണൂർ പുഴാതി കൊറ്റാളിയി ലെ കെ.ടി.പ്രശാന്തിനെ (25)യാണ് എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.പ്രതി യിൽ നിന്നും മാരക ലഹരിമരുന്നായ 250 മില്ലിഗ്രാം എം.ഡി.എം.എ.പിടികൂടി. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ.13.ഡബ്ല്യു 26 14 നമ്പർ ഹോണ്ട യൂനിക്കോൺ ബൈക്കും എക്സൈസ് സംഘം പിടിച്ചെടുത്തു. പുതിയതെരു, പനങ്കാവ് , കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന പ്രധാനണ്ണിയാണ് എക്സൈസിൻ്റെ പിടിയിലായത്. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ എം.കെ സന്തോഷ് , ജോർജ്ജ് ഫെർണാണ്ടസ് , കെ എം ദീപക് (ഗ്രേഡ്) ,സിവിൽ എക്സൈസ് ഓഫീസർ ഇ സുജിത്ത് , എഫ് പി പ്രദീപ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി രജിരാഗ് , പി ജലിഷ്, കെ ബിനീഷ് എന്നിവരും ഉണ്ടായിരുന്നു. അതി സാഹസികമായാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും മുഖ്യകണ്ണിയായവടകര സ്വദേശിയായ യുവാവിനെപ്പറ്റി എക്സൈസിന് നിർണ്ണായക വിവരം ലഭിച്ചിട്ടുണ്ട് . പ്രതിയെ ഇന്ന് കണ്ണൂർ ജുഡിഷ്യൽ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും