കണ്ണൂർ

ജല മിഷൻ പദ്ധതിയുടെ പൈപ്പുകൾ കാൽനട യാത്രക്കാർക്ക് ദുരിതം.

പയ്യന്നൂർ : ജല മിഷൻ പദ്ധതിയുടെ പൈപ്പുകൾ കാൽനട യാത്രക്കാർക്ക് ദുരിതമായി. കുഞ്ഞിമംഗലം പഞ്ചായത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി റോഡരികിൽ ഇറക്കിയിട്ട പൈപ്പുകളാണ് കാൽനടയാത്രക്കാർക്ക് ദുരിതമായത്. പയ്യന്നൂർ കോളജിലെ എടാട്ട് സ്‌റ്റോപ്പിൽ നിന്ന് ആണ്ടാംകൊവ്വലിലേക്കുള്ള റോഡരികിലാണ് പൈപ്പുകൾ കാടുമൂടി കിടക്കുന്നത്.

എടാട്ട് – ഏമ്പേറ്റ് ദേശീയ പാത ബൈപാസ് റോഡായി ദേശീയപാത വിഭാഗം നവീകരിച്ച റോഡരികിൽ പൈപ്പുകൾ കൂട്ടിയിട്ടത് മൂലം കാൽനട യാത്രക്കാർക്ക് ഇതുവഴി നടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. ദേശീയപാതയുടെ ഭാഗമായി റോഡ് നവീകരിച്ചതിനാൽ ഈ റോഡിൽ വാഹനപ്പെരുപ്പവുമുണ്ട്. ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടയാത്രക്കാർ റോഡിലൂടെ നടന്നു പോകാനുമാകില്ല. കാടുമൂടിയത് മൂലം പൈപ്പിനോട് ചേർന്ന്  നടന്നു പോകാനുമാകില്ല. നാട്ടുകാർ നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയില്ല. ആവശ്യം കഴിഞ്ഞാൽ പൈപ്പുകൾ റോഡരികിൽ ഉപേക്ഷിക്കില്ലെന്ന് പദ്ധതി നടപ്പാക്കുമ്പോൾ ബന്ധപ്പെട്ടവർ അറിയിച്ചതാണ്. എന്നാൽ അത് ഇവിടെ വെറും വാക്കായി മാറി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close