കണ്ണൂർ

കണ്ണൂർ സെൻട്രൽ ജയിലിനു സമീപം വെച്ച് ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്തു വെച്ച് ഇതര സംസ്ഥാന തൊഴിലാളിയെ കഞ്ചാവുമായി പിടികൂടി. ആസാം സിലാപത്തൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ ബരേപ്പട്ട സ്വദേശി ഗോപാലിന്റെ മകൻ വിശാലാ ( 24 )ണ് പിടിയിലായത്. ഇന്നലെ പുലർച്ചെ വാഹനപരിശോധനയ്ക്കിടെ 30 ഗ്രാം കഞ്ചാവുമായി ഇയാളെ അസ്വാഭാവിക സാഹചര്യത്തിൽ കണ്ണൂർ ടൗൺ പൊലിസ് കസ്റ്റഡിയിലെടുക്കകയായിരുന്നു.

പൊലിസ് ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം അഞ്ചു കിലോ കഞ്ചാവുമായി ബിഹാർ സ്വദേശിയെ കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയിരുന്നു പിടിയിലായ വിശാൽ കഞ്ചാവ് വിൽപനക്കാരനാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close