കണ്ണൂർ
കണ്ണൂർ വിമാനത്താവളത്തിൽ 68 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണം പിടികൂടി. 1.4 കിലോഗ്രാം വരുന്ന 68 ലക്ഷം രൂപയുടെ സ്വർണമാണ് പൊലീസ് പിടികൂടിയത്.
കാസർഗോഡ് സ്വദേശി മൊയ്തീൻ കുഞ്ഞിയാണ് സ്വർണവുമായെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.