കണ്ണൂർ

നിരാഹാര സമരം: അധ്യാപകനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

പയ്യന്നൂർ ∙ സർവീസിൽ നിന്ന് വിരമിച്ച ദിവസം വനിത പോളിടെക്നിക് കോളജിന് മുന്നിൽ നിരാഹാര സമരം നടത്തിയ അധ്യാപകൻ ജേക്കബ് ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. മൂന്നാം ദിവസം ആരോഗ്യ നില മോശമായതിനെ തുടർന്ന് ഡോക്ടറുടെ നിർദേശമനുസരിച്ചാണ് അറസ്റ്റ് ചെയ്തത്.

2016ലെ ശമ്പള സ്കെയിൽ നിഷേധിച്ചതിനെ തുടർന്ന് തുച്ഛമായ പെൻഷൻ മാത്രമേ ലഭിക്കുകയുള്ളൂ. അർഹമായ ആനുകൂല്യങ്ങൾ നിഷേധിച്ചത് പുനഃസ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു സമരം നടത്തിയത്. പോളിടെക്നിക് ലക്ചറർമാർക്ക് യഥാസമയം സ്ഥാനക്കയറ്റം ലഭ്യമാക്കാത്ത നടപടി തിരുത്തണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close