കണ്ണൂർ
പട്ടാപ്പകൽ ജ്വല്ലറിയിൽ മോഷണം യുവതി അറസ്റ്റിൽ.
കണ്ണൂർ: പട്ടാപ്പകൽ നഗരത്തിലെ പ്രമുഖ ജ്വല്ലറിയിൽ നിന്നും അഞ്ചര പവൻ്റെ മാല മോഷ്ടിച്ച യുവതിയെ പോലീസ് പിടികൂടി. കണ്ണൂർ സിറ്റി നീർച്ചാലിലെ റുഖിയമൻസിലിലെ റഹ് നാസിനെ (38)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ. സി എച്ച്.നസീബ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, ഷൈമ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇക്കഴിഞ്ഞ 10 ന് ഉച്ചയോടെയായിരുന്നു മോഷണം നടന്നത്.നഗരത്തിലെ ചെമ്മണ്ണൂർ ജ്വല്ലറിയിലെത്തിയ യുവതി ആഭരണങ്ങൾ മാറി മാറി എടുത്തു നോക്കിയ ശേഷം ജ്വല്ലറിയിൽ നിന്ന്സ്ഥലം വിടുകയായിരുന്നു. പിന്നീട് ജീവനക്കാർ സ്റ്റോക്കിൽ കുറവു കണ്ടതോടെ സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അഞ്ചര പവൻ്റെ മാല മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ ബാഗിൽ ഇടുന്നത് കണ്ടത്.തുടർന്ന് ജ്വല്ലറി കണ്ണൂർ ബ്രാഞ്ച് മാനേജർ അനീഷ് ടൗൺ പോലീസിൽ പരാതി നൽകി.കേസെടുത്ത പോലീസ് നിരീക്ഷണ ക്യാമറാദൃശ്യങ്ങൾ പരിശോധിച്ച ശേഷം പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും