കണ്ണൂർ

ക്ഷേത്രോത്സവം ഹരിത പെരുമാറ്റചട്ടം പാലിച്ച് നടത്തി

പിണറായി മാണിയത്ത് ഭഗവതി ക്ഷേത്രോത്സവം ഹരിത പെരുമാറ്റചട്ടം പാലിച്ച് നടത്തി.

ഉത്സവങ്ങളും ആഘോഷങ്ങളും നടത്തുമ്പോള്‍ ഹരിത പെരുമാറ്റചട്ടം പാലിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് ക്ഷേത്ര കമ്മറ്റിയുടെയും ഹരിതകര്‍മ സേനയുടെയും നേതൃത്വത്തില്‍ വല്ലങ്ങള്‍ മെടഞ്ഞ് ക്ഷേത്രത്തിന്റെ പല ഭാഗത്തും സ്ഥാപിച്ചത്.

 

പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗങ്ങളായ സി ചന്ദ്രന്‍, കെ വി സുമേഷ് ചന്ദ്രന്‍, ഹരിത കേരളം മിഷന്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ബാലന്‍ വയലേരി, വി ഇ ഒ വി സുമിത, ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് ചന്ദ്രന്‍, സെക്രട്ടറി രാജു എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ എല്ലാ ചടങ്ങുകള്‍ക്കും ഉത്സവങ്ങള്‍ക്കും മൂന്നുദിവസം മുമ്പ് പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി വാങ്ങണമെന്ന് പഞ്ചായത്ത് സെക്രട്ടറി സി പി സജീവന്‍ അറിയിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close