ഇരിട്ടി
കൂറ്റൻ രാജവെമ്പാലയെ പിടികൂടി.
ഇരിട്ടി : മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ കൂടലാട് പുഴക്കരയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. പുഴക്കരയിൽ പാമ്പിനെക്കണ്ട നാട്ടുകാർ വനം വകുപ്പധികൃതരെ വിവരമറിയിക്കുകയായിരുന്നു. സെക്ഷൻ ഫോറസ്റ്റർ കെ. ജിജിൽ, ഗാർഡ് എ.കെ. ബാലൻ, വാച്ചർ പി.ബിജു, മാർക്ക് പ്രവർത്തകൻ രഞ്ജിത്ത് നാരായണൻ എന്നിവർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ രാജവെമ്പാലക്ക് ആറടിയിലേറെ നീളം വരും. ഇതിനെ പിന്നീട് ആറളം വനത്തിലെ ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു