കണ്ണൂർ

ദുരിതമൊഴിയുന്നു; പാസഞ്ചറുകൾ വീണ്ടും ഓടിത്തുടങ്ങും.

കണ്ണൂർ : കോവിഡ് കാലത്ത്  ഓട്ടം നിർത്തിവച്ചിരുന്ന വടക്കേ മലബാർ ഭാഗത്തേക്കുള്ള 4 പാസഞ്ചർ സർവീസുകൾ അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകളായി പുതുവർഷത്തിൽ പുനരാരംഭിക്കും.
മംഗളൂരു – കോഴിക്കോട് പാസഞ്ചർ, കോഴിക്കോട് – കണ്ണൂർ പാസഞ്ചർ, കണ്ണൂർ – ചെറുവത്തൂർ പാസഞ്ചർ എന്നിവ ജനുവരി 3  മുതലും ചെറുവത്തൂർ –മംഗളൂരു പാസഞ്ചർ ജനുവരി 4 മുതലുമാണ് ഓട്ടം തുടങ്ങുക.
അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകളായാണ് ഓടുന്നത് എന്നതിനാൽ എക്സ്പ്രസ് നിരക്ക് നൽകേണ്ടിവരും. സീസൺ ടിക്കറ്റുകാർക്ക് പഴയ നിരക്കു തന്നെ (സെക്കൻഡ് ക്ലാസ് ഓർഡിനറി) തുടരും. മംഗളൂരു സെൻട്രലിൽ നിന്നു രാവിലെ 5.15നു പുറപ്പെട്ട് 8.02ന് കണ്ണൂരും 10.15ന് കോഴിക്കോട്ടും എത്തുന്ന തരത്തിലാണ് മംഗളൂരു – കോഴിക്കോട് പാസഞ്ചർ (16610) സർവീസ് നടത്തുക. കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് 2.05ന് പുറപ്പെട്ട് വൈകിട്ട് 4.30ന് കണ്ണൂരിൽ എത്തുന്ന തരത്തിലാണ് കോഴിക്കോട് – കണ്ണൂർ പാസഞ്ചർ (06481) ഓടുക.
കണ്ണൂരിൽ നിന്ന് വൈകിട്ട് 5.30ന് പുറപ്പെട്ട് 6.35ന് ചെറുവത്തൂരിൽ എത്തുന്ന തരത്തിലാണ് കണ്ണൂർ – ചെറുവത്തൂർ പാസഞ്ചറിന്റെ (06469) സമയക്രമം. രാവിലെ 6.20നു പുറപ്പെട്ട് 8.30ന് മംഗളൂരുവിൽ എത്തുന്ന തരത്തിലാണ് (06491) ചെറുവത്തൂർ –മംഗളൂരു പാസഞ്ചറിന്റെ സർവീസ്. 10 ജനറൽ സിറ്റിങ്, 2 എസ്എൽആർ ഉൾപ്പെടെ 12 കോച്ചുകളുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close