കണ്ണൂർ

മാലമോഷ്ടാക്കളെ പിടിക്കുന്നതിനിടെ പോലീസുകാരന് പാമ്പുകടിയേറ്റു

മട്ടന്നൂർ: വഴിയാത്രക്കാരിയുടെ മാല തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരന് പാമ്പ് കടിയേറ്റു. മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അശ്വിനാണ് പാമ്പുകടിയേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെ കീഴല്ലൂരിലാണ് സംഭവം.

നായാട്ടുപാറ കരടിയിലൂടെ നടന്നുപോകവെ കെ.രാധയുടെ മൂന്നുപവന്റെ സ്വർണമാല ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു.

പോലീസിൽ വിവരം നൽകിയതിനാൽ മട്ടന്നൂർ പോലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഘത്തെ കീഴല്ലൂരിൽ പിടികൂടിയത്.

രണ്ടംഗസംഘത്തിലെ ഒരാളെ പോലീസ് പിടികൂടിയതോടെ മറ്റൊരാൾ കാട്ടിനുള്ളിലേക്ക് പാഞ്ഞുകയറി. ഇയാളെ നാട്ടുകാരും പോലീസും ചേർന്നു നടത്തിയ തിരച്ചിലിലാണ് പിടികൂടാനായത്.

പ്രതിയെ പിടികൂടുന്നതിനിടെയാണ് പോലീസുകാരന് കടിയേറ്റത്. ഉടൻ തന്നെ പോലീസുകാരനെ കണ്ണൂർ എ.കെ.ജി. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പിടിയിലായവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close