ഇരിട്ടി

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പായം ഗ്രാമപഞ്ചായത്ത് തടയണ നിര്‍മ്മാണം ആരംഭിച്ചു.

പായം: കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പായം ഗ്രാമപഞ്ചായത്ത് തടയണ നിര്‍മ്മാണം ആരംഭിച്ചു. തോടുകളിലും പുഴകളിലുമായാണ് തടയണ നിര്‍മ്മിക്കുന്നത്. വേനല്‍ക്കാലത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് തോടുകളിലും, പുഴകളിലും, നീര്‍ച്ചാലുകളിലും തടയണ നിര്‍മ്മിക്കുന്നത്.മുന്‍വര്‍ഷങ്ങളില്‍ ഒക്കെ ഇത്തരത്തില്‍ തടയണ നിര്‍മ്മിച്ചതിനാല്‍ ഒരു പരിധിവരെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പായം പഞ്ചായത്തിലെ വിവിധ തോടുകളിലും നീര്‍ച്ചാലുകളിലും ഉള്‍പ്പെടെ തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ സഹകരണത്തോടെ തടയണ നിര്‍മ്മാണം ആരംഭിച്ചത്. വിളമനയില്‍ കൂമന്‍തോടിന് കുറുകെ തടയണ നിര്‍മിച്ചു കൊണ്ട് പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി പായം പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി എം ജെസി, ബിജു കോങ്ങാടന്‍, സി ഡി എസ് അംഗം മായ രമേശന്‍ , രാധാമണി, അല്ലി രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close