ഇരിട്ടി

പേരാവൂര്‍ കൃഷി ഭവന്റെ നേതൃത്വത്തില്‍ വനിത ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി വിത്തും, തൈകളും വിതരണം ചെയ്തു..

പേരാവൂര്‍ : ഗ്രാമപഞ്ചായത്തിലെ പതിനേഴ് വനിത ഗ്രൂപ്പുകള്‍ക്കാണ് ജനകീയാസൂത്രണ പദ്ധതി  2021-22 ന്റെ ഭാഗമായി പച്ചക്കറി തൈകളും, വിത്തും വിതരണം ചെയ്തത്. ചീര, പടവലം പാവല്‍, വെള്ളരി, മത്തന്‍ എന്നിവയുടെ വിത്തുകളും,വെണ്ട, തക്കാളി, വഴുതന, പച്ചമുളക് എന്നിവയുടെ തൈകളുമാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.വി ശരത്, കൃഷി ഓഫീസര്‍ ഡോണ സ്‌കറിയ, കൃഷി അസിസ്റ്റന്റ് പി.എം രഘു, അനീഷ് പി.എസ്, എ.അജിത തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close