കണ്ണൂർ

തട്ടിപ്പ് കേസ്‌:
പ്രതി 27 
വർഷത്തിനുശേഷം 
പിടിയിൽ.

ധർമടം: തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയെ 27 വർഷങ്ങൾക്കുശേഷം പൊലീസ് പിടികൂടി. ധർമടം ശ്യാമസദനിൽ കെ കെ നളിനാക്ഷനെയാണ് വ്യാഴാഴ്ച  അറസ്റ്റ് ചെയ്തത്. 1994ൽ കോഴിക്കോട് കൊടുവള്ളി സ്വദേശി ഒ മുഹമ്മദിന്റെ  പരാതിയിലാണ് അറസ്റ്റ്. പ്രതിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തിയാണ് കേസ്.  നളിനാക്ഷൻ കോടതിയിൽ ഹാജരാകാതെ ഒളിവിൽപോയതിനെ തുടർന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. പ്രതിക്കെതിരെ നിരവധി  വണ്ടി ചെക്ക് കേസുകളുണ്ടായതായി പൊലീസ് പറഞ്ഞു.

മലപ്പുറം മങ്കടയിൽ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ധർമടം ഇൻസ്പെക്ടർ ടി പി സുമേഷ്‌,  എസ്ഐ കെ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ  അറസ്റ്റ് ചെയ്യുകയായിരുന്നു. ധർമടം കൂടാതെ കണ്ണൂർ ടൗൺ സ്റ്റേഷനിലും പ്രതിക്കെതിരെ കേസുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close