കണ്ണൂർ

ലോറി മോഷണക്കേസ്‌ പ്രതി അറസ്റ്റിൽ.

ശ്രീകണ്ഠപുരം : ലോറി മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. മംഗളൂരു സുറത്‌കൽ സ്വദേശി അബൂബക്കർ (64) ആണ് പിടിയിലായത്.

തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ.രത്നകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് തളിപ്പറമ്പ് എസ്.ഐ. പി.സി.സഞ്ജയ്‌കുമാർ, ശ്രീകണ്ഠപുരം എ.എസ്.ഐ. എ.പ്രേമരാജൻ, സീനിയർ സി.പി.ഒ. സജീവൻ, ക്രൈംബ്രാഞ്ച് സി.പി.ഒ. സുഭാഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

2004 ഡിസംബർ 12-ന് നിടിയേങ്ങയിലെ തിയ്യക്കുന്നിൽ പ്രമോദിന്റെ ലോറി മോഷ്ടിച്ച കേസിൽ പ്രതിയാണ് ഇയാൾ. 2005-ൽ ഈ കേസിൽ അബൂബക്കറിനെ അറസ്റ്റുചെയ്തിരുന്നു. എന്നാൽ, പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇതേത്തുടർന്ന് 2009-ൽ കോടതി അബൂബക്കറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close