കണ്ണൂർ

മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ശനിയും ഞായറും ജില്ലയില്‍

തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ശനിയും ഞായറും (മാര്‍ച്ച് 19, 20) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. മാര്‍ച്ച് 19 ശനി രാവിലെ ഒമ്പത് മണി – മാതൃമലയാളം മധുര മലയാളം പ്രഥമ പുരസ്‌കാര ദാന ചടങ്ങ് – മക്തബ് ഹാള്‍,- തളിപ്പറമ്പ്, 9.30 – പത്ര സമ്മേളനം – തളിപ്പറമ്പ് പ്രസ് ക്ലബ്ബ്, 10.30 -ജില്ലാ ക്ഷീര സംഗമം ഉദ്ഘാടനം – മാതമംഗലം ബസാര്‍, 11.30 – പയ്യന്നൂര്‍ കാര്‍ഷിക വികസന ബാങ്കിന്റെ നവീകരിച്ച ചെറുപുഴ ശാഖ ഉദ്ഘാടനം – ചെറുപുഴ ടൗണ്‍, ഉച്ചക്ക് 2.30 – മന്ത്രിസഭാ വാര്‍ഷികം – യോഗം- കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, 3.30 – കിളിയന്തറ ബാങ്ക് നീതി ബില്‍ഡിങ് മെറ്റീരിയല്‍സ് ഉദ്ഘാടനം – വള്ളിത്തോട്, 4.30 – സെമിനാര്‍ – മട്ടന്നൂര്‍. 20ന് ഞായര്‍ രാവിലെ 9 മണി – സ്‌നേഹ വീട് താക്കോല്‍ദാനം – മോറാഴ, 10 മണി – ഇരിങ്ങല്‍ യു പി സ്‌കൂള്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം – സി പൊയില്‍, 11 മണി – ഹിന്ദുസ്ഥാന്‍ അഗ്രോ മാേന്വര്‍സ് ഉദ്ഘാടനം – കിന്‍ഫ്ര പാര്‍ക്ക് നാടുകാണി, 12 മണി – ഒടുവള്ളിത്തട്ട് സി എച്ച് സി ഐസൊലേഷന്‍ വാര്‍ഡ് പ്രവൃത്തി ഉദ്ഘാടനം, വൈകിട്ട് മൂന്ന് മണി – തളിപ്പറമ്പ് മണ്ഡലത്തില്‍ പൊതുപരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പരിരക്ഷ കൗണ്‍സലിങ് പരിപാടി ഉദ്ഘാടനം, അഞ്ച് മണി – തളിപ്പറമ്പ് മണ്ഡലത്തിലെ ഒമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥാപിച്ച 187 സുരക്ഷാ ക്യാമറകളുടെ ഉദ്ഘാടനം – മയ്യില്‍ ടൗണ്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close