കണ്ണൂർരാഷ്ട്രീയം

വഖഫ് ബോർഡ്‌ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള നടപടിക്കെതിരെ മുസ്ലീം ലീഗ്.

കണ്ണൂർ : വഖഫ് ബോർഡ്‌ നിയമനങ്ങൾ പി. എസ്. സിക്ക് വിട്ടുകൊണ്ടുള്ള സംസ്ഥാന സർക്കാറിൻ്റെ നടപടി മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷം പ്രതിഫലിക്കുന്നതാണെന്ന് മുസ്ലീം ലീഗ് ജില്ലാ സിക്രട്ടറി അബ്ദുൾ കരീം ചേലേരി ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ജില്ലാ കളക്ട്രേറ്റിലേക്കും പയ്യന്നൂർ, തളിപ്പറമ്പ് , ഇരിട്ടി, തലശ്ശേരി താലൂക്ക് ഓഫീസുകളിലേക്കും മാർച്ച് നടത്തുമെന്നും  അബ്ദുൽ കരീം അറിയിച്ചു. തലശ്ശേരിയിൽ കെ. ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാൻ ദിനത്തിൽ പള്ളികളിൽ ബാങ്ക് വിളികൾ ഉയരില്ലെന്ന മുദ്രാവാക്യം വിളിയുണ്ടായത് സി. പി. എമ്മും ബി. ജെ. പി. യും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിമാരായ കെ. ടി സഹദുള്ള, അഡ്വ കെ. എ ലത്തീഫ് ,അൻസാരി തില്ലങ്കേരി, കെ. പി താഹിർ, എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close