കണ്ണൂർ
തലശ്ശേരിയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം
കണ്ണൂർ: തലശ്ശേരി കീഴന്തി മുക്കിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ അക്രമം.മുഹമ്മദ് ഫൈസലിന്റെ വീടിന് നേരെയാണ് അക്രമം നടന്നത്. അക്രമത്തിൽ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അക്രമികൾ വീടിന് നേരെ കല്ല് എറിഞ്ഞത്.
ഫൈസലിന്റെ മാതാവും സഹോദരിയും ബന്ധുവുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി.