കണ്ണൂർ

കണ്ണൂർ നഗരത്തിൽ വൻ കവർച്ച ഡോക്ടറുടെ വീട്ടിൽ നിന്നും ആറു ലക്ഷം നഷ്ടപ്പെട്ടു.

കണ്ണുർ : കണ്ണൂർ നഗര മധ്യത്തിൽ താണയിലെ വീട്ടിൽ വൻ മോഷണം കണ്ണുർ എ. കെ. ജി ആശുപത്രിയിൽ ജോലി ചെയ്യുന്ന എല്ലു രോഗവിദഗ്ദ്ധൻഡോക്ടർ വിനോദ് കുമാറിൻ്റെ വീട്ടിലാണ് മോഷ്ടാക്കൾ കയറിയത്. കണ്ണൂർ താണ എ. ബി. സി ഷോറൂമിൻ്റെ പിറക് വശത്തെ ശ്രീപത്മം എന്ന വീട്ടിലാണ് വൻ കവർച്ച നടന്നത്. വീട് കുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന
ആറുലക്ഷം രൂപ കൊണ്ടുപോയി.

ശനിയാഴ്ച രാത്രിയാണ് കവർച്ചയെന്ന് സംശയിക്കുന്നു. ഓഫീസ് റൂമിൻ്റെ പൂട്ട് പൊളിച്ചാണ് അകത്ത് കടന്നത്. ലോക്കറിൽ സൂക്ഷിച്ച പണമാണ് കവർന്നത്. അരമാലയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിട്ടുണ്ട്‌. പ്രതികളെ കുറിച്ച് ചില സൂചനകൾ ലഭിച്ചതായും സമീപത്തെ സി. സി. ടി. വി ദൃശ്യങ്ങൾ  പരിശോധിച്ച് വരുന്നതായും ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി സംഭവസ്ഥലത്ത് പരിശോധന നടത്തിയ ശേഷം അറിയിച്ചു.

ഡോക്ടർ വീട് പൂട്ടി എടക്കാട് കുടുംബവീട്ടിലേക്ക് പോയ സമയമായിരുന്നു മോഷണം നടന്നത്‌ കണ്ണുർ ടൗൺ എസ്. എച്ച്. ഒ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ പോലീസും വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close