കണ്ണൂർ

പാചക വാതകത്തിന് പൊള്ളും വില; വാണിജ്യ സിലിണ്ടറിന് 101 രൂപ വർധിപ്പിച്ചു.

കണ്ണൂർ : സംസ്ഥാനത്ത് പാചക വാതകവിലയിൽ വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാണ് വില കുത്തനെ ഉയർത്തിയത്. 101 രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. ഡൽഹിയില്‍ വാണിജ്യ സിലിണ്ടറുകളുടെ വില ഇന്ന് 2101 രൂപയും, ചെന്നൈയിൽ വാണിജ്യ സിലിണ്ടറിനു 2233 രൂപയായി. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങൾക്കു കൊടുക്കുന്ന പാചക വാതകത്തിന്റെ വിലയിൽ നിലവിൽ വർധന ഉണ്ടായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close