കണ്ണൂർ

പനയത്താംപറമ്പിൽ കഞ്ചാവ് വേട്ട; രണ്ട് കിലോ 310 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.

കണ്ണൂർ  : കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിനു കൊയില്യത്തിൻ്റെ നേതൃത്വത്തിലാണ് കഞ്ചാവ് സഹിതം യുവാവിനെ പിടികൂടിയത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ രഹസ്യ നിരീക്ഷണത്തിൽ അഞ്ചരക്കണ്ടി, പനയത്താംപറമ്പ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന ചെയ്യുന്ന പ്രധാനകണ്ണിയാണ് പനയത്താംപറമ്പിൽ വച്ച് എക്സൈസിൻ്റെ വലയിലായത്.

മട്ടന്നൂർ ഏളംമ്പാറ സ്വദേശി ശരണ്യ നിവാസിൽ കെ. കെ ശരത്ത് കുമാർ (29 ) നെയാണ് രണ്ട് കിലോ 310 ഗ്രാം കഞ്ചാവ് സഹിതം പിടികൂടിയത്. കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസീകമായാണ് എക്സൈസ് സംഘം കീഴടക്കിയത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പി. ടി യേശുദാസൻ , പ്രിവൻ്റീവ് ഓഫീസർമാരായ ശശിചേണിച്ചേരി , എം. കെ സന്തോഷ് , കെ. എം ദീപക് (ഗ്രേഡ്) എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി ജലിഷ് , കെ ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിൽ കണ്ണൂരിൻ്റെ വിവിധ ഭാഗങ്ങളിലെ കഞ്ചാവ് വിൽപ്പനക്കാരെക്കുറിച്ച് എക്സൈസിന് നിർണ്ണായക വിവരം ലഭിച്ചിട്ടുണ്ട്. പിടികൂടിയ കഞ്ചാവ് സഹിതം യുവാവിനെ ബുധനാഴ്ച്ച രാവിലെ തലശ്ശേരി ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close