ഇരിട്ടികണ്ണൂർ

സി.പി.എം ഇരിട്ടി ഏരിയാ സമ്മേളനം വട്ടക്കയത്ത് തുടങ്ങി.

ഇരിട്ടി : സി.പി.എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള ഇരിട്ടി ഏരിയാ സമ്മേളനത്തിന് വട്ടക്കയത്ത് തുടക്കമായി. സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. രാജ്യം കൊടുംപട്ടിണിയിലേക്ക് പോകുമ്പോഴും കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാനാണ് മോഡി സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏറിയാ കമ്മിറ്റി അംഗം വൈ. വൈ മത്തായി അധ്യക്ഷനായി. മുതിർന്ന അംഗം എൻ.ഐ സുകുമാരൻ പതാക ഉയർത്തി.

ഏരിയാ സെക്രട്ടറി കെ. വി സക്കീർ ഹുസൈൻ രക്തസാക്ഷി പ്രമേയവും ഏരിയാ കമ്മിറ്റി അംഗം പി.റോസ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഡോ. വി  ശിവദാസൻ എം.പി, കാരായി രാജൻ, പി.വി.ഗോപിനാഥ്, പി. പുരുഷോത്തമൻ, വൽസൻപതോളി, ടി. കൃഷ്ണൻ, കെ.ശ്രീധരൻ, വി.ജി പത്മനാഭൻ, ബിനോയ് കുര്യൻ, സി.വി ശശീന്ദ്രൻ, പി.പി ഉസ്മാൻ എൻ.രാജൻ, എന്നിവർ സംസാരിച്ചു. ഏരിയാ പരിധിയിലെ 2902 പാർട്ടി അംഗങ്ങളെ പ്രതിനിധികരിച്ച് I45 ലോക്കൽ കമ്മിറ്റി പ്രതിനിധികളും 21 ഏരിയാ കമ്മിറ്റി അംഗങ്ങളുൾപ്പടെ 166 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. വൈ. വൈ മത്തായി (പ്രസിഡിയ0), വി.പി.ഷാജു (രജിസ്ട്രേഷൻ), പി.പി അശോകൻ ( മിന്ട്സ്), കെ.ജി ദിലിപ് ( പ്രമേയം ), കെ.വി സക്കിർ ഹുസൈൻ ( സ്റ്റിയറിംഗ്), ഇ. എസ് സത്യൻ (ക്രഡൻഷ്യൽ ) എന്നിവർ കൺവീനറായുള്ള കമ്മിറ്റികൾ സമ്മേളനം നിയന്ത്രിക്കുന്നു.
സമ്മേളനം വ്യാഴാഴ്ച്ച വൈകുന്നേരം പൊതുസമ്മേളനത്തോടെ സമാപിക്കും. സമ്മേളനം സി.പി.എം  കേന്ദ്ര കമ്മിറ്റി അംഗം എളമരം കരിം ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close