കണ്ണൂർ

പതിനൊന്നു വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി പീഡന ശ്രമം: പ്രതി അറസ്റ്റിൽ.

കൂത്തുപറമ്പ് : പതിനൊന്നു വയസ്സുകാരനെ ബൈക്കിൽ തട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ മാലൂർ ശിവപുരം സ്വദേശി കൊല്ലൻപറമ്പ് ഹൗസിൽ കെ ഫൈസലി (28)നെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 17നു മദ്രസയിലേക്കു പോവുകയായിരുന്ന കുട്ടിയെ പ്രതി ബൈക്കിൽ തട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ചെന്നാണ് പരാതി.  രക്ഷപ്പെട്ട കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. പ്രതി ഇന്നലെ ഇതേ സ്ഥലത്ത് വീണ്ടും എത്തിയപ്പോൾ കുട്ടി ഇയാളെ കാണുകയും ബൈക്കിന്റെ നമ്പർ പൊലീസിന് കൈമാറുകയും ചെയ്തു.

നീലേശ്വരം പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി ശിവപുരം സ്വദേശിയായ ഫൈസലാണെന്ന് കണ്ടെത്തി. ഇയാളുടെ ഭാര്യ വീടാണ് നീലേശ്വരത്ത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മദ്രസ അധ്യാപകനായിരുന്ന ഇയാൾക്കെതിരെ 2015ൽ മദ്രസയിലെ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിനു മാലൂർ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close