ഇരിട്ടി

ഒരു വർഷംനീണ്ടുനിന്ന കർഷക സമരത്തിന് നേതൃത്വം നൽകിയ കർഷകർക്ക് അഭിവാദ്യമർപ്പിച്ചു.

ഉളിക്കൽ: പാർലമെൻറ് പാസാക്കിയ കരിനിയമങ്ങൾ പിൻവലിക്കാൻ സാധിച്ചതിൽ കർഷകർക്ക് അഭിവാദ്യമർപ്പിച്ച്  അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഇന്ന്ദേശവ്യാപകമായി “വിജയ് ദിവസ്‌” ആയി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ഉളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിക്കലിൽ ആഹ്ലാദ പ്രകടനവും ,ടൗണിൽ മെഴുകുതിരി കത്തിച്ച് കർഷക ജനതയ്ക്ക് അഭിവാദ്യമർപ്പിക്കുകയും ചെയ്തു.

എ.ജെ.ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങ് ചാക്കോ പാലക്കലോടി ഉദ്ഘാടനം ചെയ്തു.ബേബി തോലനി,ടി. എ. ജസ്റ്റിൻ ,ജോസ് പൂമല, പ്രിൻസ് ജോർജ്, ദിലീപ് മാത്യു, എം.സി. ബീരാൻ, തുടങ്ങിയവർ പ്രസംഗിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close