ഇരിട്ടി

ആറളം ഫാം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ;വിദ്യാർത്ഥികൾക്കായി കൈറ്റ് – വിദ്യാ കിരണം പദ്ധതിയിൽപ്പെടുത്തി ലാപ് ടോപ്പുകൾ വിതരണം ചെയ്യ്തു.

ആറളം : ആറളം ഫാം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി കൈറ്റ് – വിദ്യാ കിരണം പദ്ധതിയിൽപ്പെടുത്തി ലാപ് ടോപ്പുകൾ വിതരണം ചെയ്യ്തു. പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കൈറ്റ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാ കിരണം പദ്ധതിയുടെ ഭാഗമായി ആറളം ഫാം സ്കൂളിൽ 501 വിദ്യാർത്ഥികൾക്കാണ് ആദ്യ ഘട്ടത്തിൽ ലാപ് ടോപ്പ് വിതരണം ചെയ്യുന്നത്. ആറളം ഫാം സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി ദിവ്യ വിതരണോത്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പാൾ ഇൻ ചാർജ് എൻ സുലോചന സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ. പി രാജേഷ് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു. വാർഡ് മെമ്പർമാരായ മിനി ദിനേശൻ , യു. കെ സുധാകരൻ, പി. ടി പ്രസിഡണ്ട് കെ.ബി ഉത്തമൻ , അദ്യാപകരായ കെ സൽഗുണൻ, പി. വി സിറാജ്ജുദ്ദീൻ, ഡോ. : രാഖീ രാജ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close