കണ്ണൂർ

രണ്ടാം ക്ലാസ് വിദ്യാഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ്.

കണ്ണൂർ പഴയങ്ങാടിയിൽ രണ്ടാം ക്ലാസ് വിദ്യാഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.
വാദ്യകലാകാരനായ എം.പി. പ്രകാശന്‍ (50), മാടായി കോളജ് വിദ്യാര്‍ഥി ഉപജിത് (18) എന്നിവര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ഇരുവരും ഒളിവിലാണെന്നാണ് സൂചന. പതിനേഴുകാരനായ വിദ്യാര്‍ഥിയും കേസി​ല്‍ ഉള്‍പെടുന്നു. വിദ്യാലയത്തില്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തായത്.
കുട്ടി വീട്ടില്‍ തനിച്ചുള്ള സമയത്തായിരുന്നു പീഡന ശ്രമം. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close