കണ്ണൂർ

പെരിങ്ങത്തൂരിലെ ശുചിമുറി പൂട്ടിത്തന്നെ.

പെരിങ്ങത്തൂർ : ടൗണിലെ പൊതുശുചിമുറി വർഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. പാനൂർ‍ നഗരസഭയിലെ പ്രധാന ടൗണുകളിലൊന്നാണ് പെരിങ്ങത്തൂർ. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ, ടാക്സി വാഹനങ്ങൾ, മറ്റു സ്ഥാപനങ്ങൾ ടൗണിലുണ്ട്. ജീവനക്കാർ, തൊഴിലാളികൾ, ഡ്രൈവർമാർ, ടൗണിലെത്തുന്ന യാത്രക്കാർ എന്നിവർക്ക് പ്രാഥമിക ആവശ്യം പോലും നിർവ്വഹിക്കാൻ കഴിയുന്നില്ല.

നഗരസഭ രൂപീകരിക്കുന്നതിനു മുൻപ് പെരിങ്ങളം പഞ്ചായത്തിൽ പെട്ട സ്ഥലമാണിത്. ടൗണിലെത്തുന്നവരുടെ ആവശ്യം പരിഗണിച്ച് പഞ്ചായത്താണ് പെരിങ്ങത്തൂർ കമ്യൂണിറ്റി ശുചിമുറി 2013ൽ തുറന്നു കൊടുത്തത്. കെട്ടിടത്തിന്റെ പ്രവേശന സ്ഥലത്ത് മാലിന്യം നിറച്ച ചാക്കുകൾ കൊണ്ട് നിറ‍ഞ്ഞിരിക്കുകയാണ്. മേൽക്കൂരഭാഗം പുല്ല് മുളച്ച് താഴോട്ട് ഇറങ്ങിക്കഴിഞ്ഞിട്ടും അധികൃതരുടെ കണ്ണ് തുറന്നിട്ടില്ല. അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ കെട്ടിടം തന്നെ അപകടത്തിലാകും. അറ്റകുറ്റപ്പണി ഉടൻ നടത്തി തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close