കണ്ണൂർ

അതിര്‍ത്തിത്തര്‍ക്കം: വീട്ടമ്മയുടെ കാൽ തല്ലി ഒടിച്ചു ,തടയാൻ ചെന്ന മകളെയും ബന്ധുവിനെയും ആക്രമിച്ചു

പയ്യന്നൂര്‍:അതിര്‍ത്തിതര്‍ക്കം സംഘടിച്ചെത്തിയ സംഘം വീട്ടമ്മയെ കമ്പിപ്പാര കൊണ്ട് കാൽ തല്ലിയൊടിക്കുകയും കൈക്കോട്ട് കൊണ്ട് തലക്കടിച്ചു പരിക്കേല്പിക്കുകയും ചെയ്തു തടയാൻ ചെന്ന മകളെയും ബന്ധുവായ സ്ത്രീയെയും ആക്രമിച്ചു.പെരുമ്പടവ് കരിപ്പാൽ വെള്ളക്കാട് സ്വദേശികളായ വി.പി.കമലാക്ഷി(60), മകള്‍ ലതിക(46), ഭര്‍തൃ സഹോദരി ലക്ഷ്മി(62) എന്നിവരാണ് അക്രമത്തിനിരയായത്. പരിക്കേറ്റഇവർ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം.അനുകൂലമായ കോടതിവിധി യുമായി ഭര്‍ത്താവ് പരേതനായ നാരായണന്റെ പേരിലുള്ള പുരയിടത്തിന്റെ അതിര്‍ത്തി കെട്ടുന്നതിനിടെ ഓട്ടോയിലും സ്‌കൂട്ടറിലുമായെത്തിയവരാണ് അക്രമിച്ചതെന്ന് ആശുപത്രിയിൽ കഴിയുന്ന കമലാക്ഷി പറയുന്നു.അക്രമികളെക്കണ്ട് വീട്ടിലേക്ക് ഓടികയറാന്‍ ശ്രമിക്കുന്നതിനിടയില്‍ അക്രമികളിലൊരാള്‍ കൈക്കോട്ടുകൊണ്ട് തലയ്ക്കടിക്കുകയും മറ്റൊരാള്‍ കമ്പിപ്പാരകൊണ്ട് കാൽ അടിച്ച് പൊളിക്കുകയുമായിരുന്നുവെന്ന് ആശുപത്രിയിൽ കഴിയുന്നകമലാക്ഷി പോലീസിനോട് പറഞ്ഞു.അക്രമം കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് മകൾ ലതികയ്ക്കും ലക്ഷ്മിക്കും മര്‍ദ്ദനമേറ്റത്. അക്രമത്തെതുടര്‍ന്ന് കമലാക്ഷിയും ലക്ഷ്മിയും അബോധാവസ്ഥയിലായി. ഇതിനിടെ തടയാൻ ചെന്നഅതിര്‍ത്തി കെട്ടുകയായിരുന്ന ജോലിക്കാർക്കും മര്‍ദ്ദനമേറ്റതായും ചികിത്സയില്‍ കഴിയുന്നവർ പറയുന്നു.പെരിങ്ങോം പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close