സിനിമ

മമ്മൂട്ടി സാറിന് 70 വയസ്സോ. ആശംസകളുമായി കമല്‍ഹാസന്‍…

എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകളുമായി ഉലകനായകന്‍ കമല്‍ഹാസന്‍. മലയാളത്തിലാണ് അദ്ദേഹത്തിന്റെ ആശംസാ വാക്കുകള്‍. മമ്മൂട്ടിക്ക്? 70 വയസ്സായെന്ന്? പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ലെന്നും തന്റെ ?പ്രായമോ തന്നേക്കാള്‍ പ്രായം കുറഞ്ഞയാളോ ആണെന്നായിരുന്നു ധാരണയെന്നും അദ്ദേഹം പറയുന്നു.

മമ്മൂട്ടി സാറിന് 70 വയസ്സായി എന്ന് പറഞ്ഞപ്പോള്‍ !ഞാന്‍ വിശ്വസിച്ചില്ല. എന്റെ പ്രായമുള്ള ആളാണ്, അല്ലെങ്കില്‍ എന്നേക്കാള്‍ പ്രായം കുറവുള്ള ആളാണ് എന്നാണ് കരുതിയത്. ക്ഷമിക്കണം. വയസ് കൂടിയാലും ഞാന്‍ വന്നതിന് ശേഷമാണ് അദ്ദേഹം വന്നത്. അതുകൊണ്ട് എന്റെ ജൂനിയര്‍ എന്നു പറയാം. അതുമാത്രമല്ല. കണ്ണാടിയില്‍ നോക്കിയാലും എന്നെക്കാള്‍ ഇളയതാണ് എന്നേ തോന്നുള്ളൂ. എനിക്കും ജനങ്ങള്‍ക്കും. ഈ ഊര്‍ജവും ചെറുപ്പവും എന്ന് കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെ. എല്ലാ ആശംസകളും ഈ മുതിര്‍ന്ന പൗരന് നേരുന്നു. മറ്റൊരു മുതിര്‍ന്ന പൗരന്‍.’കമല്‍ഹാസന്‍ പറയുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close