സിനിമ

ദളപതി വിജയ്‌യുടെ ‘ബീസ്റ്റ്’ തിയേറ്ററുകളിൽ റിലീസ് ചെയ്ത ദിവസം തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പും പുറത്ത്

ദളപതി വിജയ്‌യുടെ ‘ബീസ്റ്റ്’  തിയേറ്ററുകളിൽ റിലീസ് ചെയ്ത ദിവസം തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പും പുറത്ത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം തിയേറ്ററുകളിൽ റീലീസ് ചെയ്ത് മണിക്കൂറുകൾക്കകമാണ് അനധികൃത വെബ്‌സൈറ്റുകളിൽ ചിത്രത്തിന്റെ വ്യാജപ്പതിപ്പും പുറത്തിറങ്ങിയത്.

തമിഴ് റോക്കേഴ്സ്, മൂവിറൂൾസ് എന്നീ ഓൺലൈൻ ഗ്രൂപ്പുകളാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ ലഭ്യമാക്കിയത്. അതേസമയം, ഇന്റർനെറ്റിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ആരും ഡൗൺലോഡ് ചെയ്ത് കാണരുതെന്ന അഭ്യർത്ഥനയുമായി വിജയ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

നെൽസന്റെ സംവിധാനത്തിൽ വിജയ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. നായികയായി പൂജ ഹെഗ്‌ഡെ എത്തുമ്പോൾ മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ വേഷമിടുന്നുണ്ട്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രത്തിന് റിലീസ് ഉണ്ടായിരുന്നു. വീരരാഘവന്‍ എന്ന മുന്‍ റോ ഏജന്‍റിന്‍റെ വേഷത്തിലാണ് വിജയ് ബീസ്റ്റില്‍ പ്രത്യക്ഷപ്പെടുന്നത്. മുന്‍ സിനിമകളിലെതിന് സമാനമായ ലുക്കില്‍ തന്നെയാണ് ബീസ്റ്റിലും വിജയ് എത്തുന്നത്. ചെന്നൈ നഗരത്തിലെ ഒരു ഷോപ്പിങ് മാള്‍ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നതും അവിടെ ബന്ദികളാക്കപ്പെടുന്ന ജനങ്ങള്‍ക്കിടയില്‍ നായകന്‍ വീരരാഘവന്‍ യാദൃശ്ചികമായി അകപ്പെടുന്നതും തീവ്രവാദികളില്‍ നിന്ന് ജനങ്ങളെ അതിസാഹസികമായി നായകന്‍ മോചിപ്പിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close