Uncategorizedകണ്ണൂർകേരളം

ആയുര്‍വേദ കടയ്ക്ക് തീ പിടിച്ചു

പയ്യന്നൂര്‍: മാതമംഗലം സെന്‍ട്രല്‍ ബസാറിലുള്ള കടക്ക് തീപിടിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു. സെന്‍ട്രല്‍ ബസാറിലെ സ്വാമീസ് ആയുര്‍വ്വേദ കടയ്ക്കാണ് തീ പിടിച്ചത് മുകളിലെ നിലപൂര്‍ണ്ണമായും കത്തിയമര്‍ന്നു. പെരിങ്ങോത്ത് നിന്നും പയ്യന്നൂരില്‍ നിന്നും മൂന്ന് യൂണീറ്റ് ഫയര്‍ഫോഴ്‌സ് വാഹനമെത്തിയാണ് തീ അണയ്ക്കല്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ പരിസരവാസികളാണ് കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരും പെരിങ്ങോം പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയായിരുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ പിടിക്കാനുള്ള കാരണങ്ങളും വ്യക്തമായിട്ടില്ല. എം.എല്‍.എ മധുസൂധനന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close