കണ്ണൂർടെക്നോളജി

കണ്ണൂർ ബൈപാസ്: കീച്ചേരി വയലിൽ മണ്ണിട്ടു നികത്തൽ തുടങ്ങി.

പാപ്പിനിശ്ശേരി : ദേശീയപാത വികസനത്തിന്റെ ഭാഗമായി കീച്ചേരിയിൽ നിന്നു വയലിലൂടെ കല്യാശ്ശേരിയിലേക്കു പുതിയ റോഡ് നിർമിക്കുന്നു. 2 കിലോമീറ്റർ ദൂരം വയലിൽ മണ്ണിട്ടു നികത്തുന്ന പണി കഴിഞ്ഞ ദിവസം കീച്ചേരിയിൽ നിന്നു തുടങ്ങി. കീച്ചേരി വയൽ, കല്യാശ്ശേരി പുലക്കറ വയൽ എന്നിവിടങ്ങളിലൂടെ കണ്ണൂർ ബൈപാസ് കടന്നുപോകും. കല്യാശ്ശേരി ഇ.കെ.നായനാർ പോളി ടെക്നിക്കിനു മുന്നിലൂടെ കടന്നുപോകുന്ന നിലയിലാണ് നിർമാണം നടക്കുന്നത്.

നിലവിലെ ദേശീയപാതയിൽ നിന്നു ഏറെ ദൂരം പടിഞ്ഞാറ് മാറി ബൈപാസ് കടന്നുപോകുന്നതിനാൽ കീച്ചേരിയിലെയും, കല്യാശ്ശേരിയിലെയും 3 വളവുകൾ ഒഴിവാകും. പ്രദേശത്തെ കീച്ചേരി വീവേഴ്സ് സൊസൈറ്റി അടക്കം ഒട്ടേറെ കെട്ടിടങ്ങൾ പൊളിച്ചു നീക്കി. കല്യാശ്ശേരി ഹാജിമൊട്ടയിലും കീച്ചേരിയിലും മേൽപാലം നിർമിക്കുന്നതിനുള്ള മണ്ണ് പരിശോധന നേരത്തെ നടന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close