കണ്ണൂർ

നായ്ക്കൾക്ക് റജിസ്ട്രേഷനും മൈക്രോചിപ്പ് ഘടിപ്പിക്കലും.

കണ്ണൂർ:  കണ്ണൂരിലെ ശ്വാനപ്രേമികളുടെ സംഘടനയായ കണ്ണൂർ കെനയിൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുദ്ധ ജനുസിൽപെട്ട 70 വളർത്തു നായ്ക്കൾക്ക് കെന്നൽ ക്ലബ് ഓഫ് ഇന്ത്യയുടെ റജിസ്ട്രേഷനും നായകളുടെ ശരീരത്തിൽ മൈക്രോചിപ്പ് ഘടിപ്പിക്കലും നടത്തി. തൃശൂർ കെനയിൻ ക്ലബ്ബിന്റെയും ജില്ലാ മൃഗ സംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടെയാണു പദ്ധതി. ശ്വാനപ്രദർശനത്തിൽ പങ്കെടുക്കാൻ കെന്നൽ ക്ലബ് റജിസ്ട്രേഷനും മൈക്രോചിപ്പും ആവശ്യമാണ്. 6 മാസം കൂടുമ്പോഴാണു റജിസ്ട്രേഷൻ നടക്കുക. അടുത്തത് 2022 മേയിൽ ഉണ്ടാകും. കണ്ണൂർ കെനയിൻ ക്ലബ് പ്രസിഡന്റ് നിവേദിത പ്രശാന്ത്, സെക്രട്ടറി നിശാന്ത് നമ്പ്യാർ, ജോയിന്റ് സെക്രട്ടറി സി.സുജേഷ്, എ.പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close