കണ്ണൂർ

കുടകുവനത്തിൽനിന്നെത്തുന്ന മൃഗങ്ങൾ വനാതിർത്തിയിലെ കർഷകർക്ക് തീരാതലവേദനയാകുന്നു.

ആലക്കോട്: കാട്ടാനകൾ വിഷപ്പാമ്പുകൾ, കുരങ്ങ്, പന്നി തുടങ്ങിയവ കാടിറങ്ങി കൃഷിയിടത്തിലേക്കെത്തുന്ന സ്ഥിതിയാണ്. തെങ്ങും കവങ്ങുമുൾപ്പെടെ ദീർഘകാല വിളവ് നൽകുന്ന കൃഷികൾ കാട്ടാനക്കൂട്ടം നശിപ്പിക്കുകയാണ്.

കുരങ്ങുകൾ വീടുകൾക്കകത്ത്‌ കയറിയും നാശംവരുത്തുന്നു. രാജവെമ്പാലയുൾപ്പെടെ വിഷപ്പാമ്പുകളും കർഷകരുടെ ഉറക്കംകെടുത്തുന്നു. കാട്ടുപന്നി, മുള്ളൻപന്നി എന്നിവയും വർധിച്ചുവരികയാണ്.

കർണാടക വനംവകുപ്പധികൃതരും കേരള വനംവകുപ്പ് ഉദ്യോഗസ്ഥരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. ജയഗിരിക്കടുത്ത വണ്ണാത്തിക്കുണ്ട്, മാമ്പൊയിൽ, വായിക്കമ്പ, ചീക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ കർഷകർ ജീവിതം വഴിമുട്ടിയ നിലയിലാണ്.

മണക്കടവ് രാജപുരം കവലയ്ക്കടുത്ത് വീട്ടിനുള്ളിൽനിന്ന് എട്ടടിയിലധികം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്‌ രണ്ടാഴ്ചമുൻപാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close