കണ്ണൂർ

കുറുമാത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജനകീയ കൂട്ടായ്മയിൽ മനോഹരമായ പൂന്തോട്ടമൊരുങ്ങി. തളിപ്പറമ്പ് മണ്ഡലത്തിലെ മികവിൻ്റെ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാലയമാണിത്.

സർക്കാർ സ്കൂളുകൾ മികവിൻ്റെ കേന്ദ്രങ്ങളാക്കുന്നതിൻ്റെ ഭാഗമായി നവീകരിച്ച കുറുമാത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ അധ്യയന വർഷത്തിൽ എത്തുന്ന വിദ്യാർഥികളെ മനോഹരമായ പൂന്തോട്ടമാണ് എതിരേറ്റത്. സ്കൂൾ കവാടം മുതൽ തയ്യാറാക്കിയ പൂന്തോട്ടം നയന മനോഹരമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. വാട്സ് അപ്പ് കൂട്ടായ്മ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതെന്നും തൃശൂരിൽ നിന്നുമാണ് ചെടികൾ എത്തിച്ചതെന്നും പി.ടി.എ പ്രസിഡൻ്റ് പറഞ്ഞു.-(Byte ]-
മികവിൻ്റെ കേന്ദ്രമാക്കുന്നതിൻ്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ കെട്ടിടത്തിന് മാറ്റുകൂട്ടുന്ന രീതിയിൽ പൂന്തോട്ടം നിർമ്മിക്കാനുള്ള ആലോചനകൾ നടക്കുമ്പോൾ തന്നെ ഹരിത കേരള മിഷൻ ഉപദേശവുമായി രംഗത്തു വന്നു. കുറുമാത്തൂർ സഹകരണ ബാങ്കും വിദ്യാർഥികളും നാട്ടുകാരും രക്ഷിതാക്കളും പങ്കാളികളായതോടെ പൂന്തോട്ടം സാധ്യമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close