കണ്ണൂർ
പാപ്പിനിശ്ശേരിയിൽ കടാങ്കോട്ട് മാക്കം കളിയാട്ടം തുടങ്ങി
പാപ്പിനിശ്ശേരി വെസ്റ്റ് : മൂന്നു പതിറ്റാണ്ടിന് ശേഷം പാപ്പിനിശ്ശേരി വെസ്റ്റിൽ കടാങ്കോട്ട് മാക്കം കളിയാട്ടത്തിന് തുടക്കമായി. ഞായറാഴ്ച സന്ധ്യയ്ക്ക് മണിക്കൂറുകൾ നീളുന്ന തെയ്യ തോറ്റം തുടങ്ങി. നൂറു കണക്കിന് വിശ്വാസികളാണ് തിറ ആഘോഷസ്ഥലത്ത് എത്തിയത്. തിങ്കളാഴ്ച പുലർച്ചെ ചാത്തുവും ചീരുവും തുടർന്ന് കടാങ്കോട്ട് മാക്കവും കെട്ടിയാടും. ഉച്ചയോടെ സമാപിക്കും.