കണ്ണൂർ

റെയ്ഡ്: 200 ലിറ്റർ വാഷ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു

കുത്തുപറമ്പ് :വീടു കേന്ദ്രീകരിച്ച് വാറ്റുചാരായ നിർമ്മാണം റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു 200 ലിറ്റർ പിടിച്ചെടുത്തു. റേഞ്ച്എക്സൈസ് പ്രവന്റീവ് ഓഫീസർ കെ. അശോകനും സംഘവും മാനന്തേരി പന്നിയോട് ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് 200 ലിറ്റർ വാഷ് പിടികൂടിയത്. പന്നിയോട് തയ്യിൽ വീട്ടിൽ ബാലചന്ദ്രൻ്റെ വീട്ടുമുറ്റത്ത് ചാരായം വാറ്റാൻ പാകപ്പെടുത്തി സൂക്ഷിച്ച നിലയിലാണ് വാഷ് കണ്ടെടുത്തത്. എക്സൈസ് സംഘത്തെ കണ്ട് വീട്ടുടമ ബാലചന്ദ്രൻ ഓടി രക്ഷപ്പെട്ടു.ഇയാൾക്കെതിരെ അബ്ക്കാരി കേസെടുത്തു. നെല്ല്, നവസാരം ,മുത്താറി എന്നിവയുപയോഗിച്ചാണ് വാഷ് നിർമ്മിച്ചത്.റെയ്ഡിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീധരൻ സി.പി, ഷാജി. സി.പി, പ്രനിൽ കുമാർ,പ്രജീഷ് കോട്ടായി, ബിനീഷ് എ.എം.സുബിൻ എം, ശജേഷ്. സി.കെ, എക്സൈസ് ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close