കണ്ണൂർ

കണ്ണൂർ നഗരത്തിൽ തിരക്കേറിയ റെയിൽവേ സ്‌റ്റേഷൻ റോഡിൽ വ്യാപാര സമുച്ചയത്തിൽ തീപ്പിടിത്തം

കണ്ണൂർ നഗരത്തിൽ തിരക്കേറിയ റെയിൽവേ സ്‌റ്റേഷൻ റോഡിൽ വ്യാപാര സമുച്ചയത്തിൽ തീപ്പിടിത്തം. ഇന്നു രാവിലെയാണ് അപകടം. റെയിൽവേ സ്റ്റേഷൻ പടിഞാറ് വശത്ത് എം ആർ എ ഹോട്ടൽ അടക്കം പ്രവർത്തിക്കുന്ന കോപ്ലക്സിലാണ് തീപ്പിടിത്തമുണ്ടായത്.

വ്യാപാര സമുച്ചയത്തിലെ കൂറ്റൻ ജനറേറ്റർ പ്രവർത്തിക്കുന്ന റൂമിലാണ് തീപ്പിടിത്തം ഉണ്ടായത്. ജനററേറ്ററിൽ നിന്നാണ് തീപ്പടർന്നത് എന്നാണ് നിഗമനം.

വിവരമറിഞ്ഞ് സ്ഥലത്ത് കുതിച്ചെത്തിയ കണ്ണൂർ ഫയർ ആൻ്റ് റെസ്ക്യൂ ടീം എത്തി തീയണച്ചതിനാൽ കൂടുതൽ സ്ഥലത്ത് തീപടരുന്നത് തടയാനായി.  അപകടത്തിനിടയാക്കിയ കാരണം വ്യക്തമായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close