കണ്ണൂർ

മാട്ടൂൽ സൗത്തിലെ പുതിയ ബോട്ട് ജെട്ടി നിർമാണം ഇഴയുന്നു.

മാട്ടൂൽ ∙ സൗത്തിലെ താൽക്കാലിക ബോട്ട് ജെട്ടി വഴി ബോട്ടിൽ കയറുന്നവരും ഇറങ്ങുന്നവരും ശ്രദ്ധിക്കുക. ബോട്ട് ജെട്ടി അപകടത്തിലാണ്. മാട്ടൂൽ ഭാഗത്ത് നിന്ന് അഴീക്കലിലേക്കും തിരിച്ചും ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ സർവീസ് നടത്താൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നാൽ നല്ലൊരു ബോട്ട് ജെട്ടി ഇവിടെ ഉണ്ടായിട്ടില്ല.

ഉണ്ടായിരുന്ന ബോട്ട് ജെട്ടി അപകടാവസ്ഥയിലായപ്പോഴാണ് ഇപ്പോൾ ഉപയോഗിക്കുന്ന താൽക്കാലിക ബോട്ട് ജെട്ടി മരത്തടികൊണ്ടും മറ്റും നിർമിച്ചത്. ഇതിലേക്ക് ആളുകൾ ഇറങ്ങുന്നതും കയറുന്നതും അപകട കാഴ്ച തന്നെയാണ്. ബോട്ട് ജെട്ടിയുടെ പലകകൾ ഏറെയും ദ്രവിച്ച നിലയിലാണ്. പലയിടത്തും ബോട്ട് ജെട്ടിയെ പിടിച്ച് നിർത്താൻ കെട്ടിയിട്ട നിലയിലാണ്.

അതുകൊണ്ട് തന്നെ ബോട്ട് കരയിലേക്ക് അടുക്കുമ്പോൾ ബോട്ട് ജെട്ടി തന്നെ ആടി ഉലയുന്നത് കാണാം. ചെറിയ കുട്ടികളും പ്രായമായവരും ആടുന്ന ജെട്ടിയിൽ ഇറങ്ങുന്നത് ജീവൻ പണയം വച്ചാണ്. വൻ ദുരന്തമൊഴിവാക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുതിയ ബോട്ട് ജെട്ടിയുടെ നിർമാണം നടക്കുന്നുണ്ടെങ്കിലും പണി ഇഴഞ്ഞ് നീങ്ങുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close