ഇരിട്ടി

നിർത്തിയിട്ട വാഹനത്തിൽ കാറിടിച്ചു; 2 കാൽനടയാത്രക്കാർക്കു പരുക്ക്

ഉളിയിൽ: ടൗൺ പള്ളിക്കു നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട മിനി ഗുഡ്സ് വാനിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരായ 2 പേർക്ക് പരുക്ക്. ഉളിയിൽ സ്വദേശികളായ സി.എം.നസീർ (44), അജാസ് (19) എന്നിവരെ കണ്ണൂർ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6ന് ആയിരുന്നു അപകടം.

നരയംമ്പാറയിൽ നിന്നു വള്ളിത്തോട്ടേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഗുഡ്സ് വാനിൽ ഇടിക്കുകയായിരുന്നു. വാനിനു സമീപം സംസാരിച്ചു നിൽക്കുമ്പോഴാണു ഇരുവർക്കും പരുക്കേറ്റത്. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും ഗുഡ്സ് വാൻ ഭാഗികമായും തകർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close