ഇരിട്ടി

കശുമാവിൻതോട്ടം കത്തി നശിച്ചു

ഇരിട്ടി: ഇരിട്ടി നഗരസഭയിലെ മുത്തപ്പൻകരിയിൽ അര ഏക്കർ കശുമാവിൻ തോട്ടം കത്തി നശിച്ചു. മുത്തപ്പൻ കരിയിലെ എൻ.വി. പത്മാക്ഷിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. കാട് വെട്ടിതെളിച്ച സ്ഥലത്തേക്ക് തീ പടരുകയായിരുന്നു. ഇരിട്ടിയിൽ നിന്നും അഗ്നി രക്ഷാ സേന എത്തിയാണ് തീ അണച്ചത്. നിരവധി കശുമാവ് കത്തി നശിച്ചു. ചൂട് കൂടിയതോടേ മേഖലയിൽ തീപിടുത്തം വ്യാപമായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close