ഇരിട്ടി

20 മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് നൽകി.

ഇരിട്ടി : ദേശീയ മഹിളാ ഫെഡറേഷൻ [N F I W] ആറളം ഫാം പുനരധിവാസ മേഖലയിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് വേണ്ടി സി.പി.ഐ. ആറളം ഫാം ലോക്കൽ കമ്മിറ്റിക്കു നൽകിയ ഇരുപത് മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് നൽകി. സി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം കെ.പി. കുഞ്ഞികൃഷ്ണൻ ഉൽ ഘാടനം ചെയ്തു. കേരള മഹിളാ സംഘം ഇരിട്ടി മണ്ഡലം സെക്രട്ടറി മീന അശോകൻ അധ്യക്ഷത വഹിച്ചു. ഫാം ലോക്കൽ സെക്രട്ടറി എം.കെ ശശി സ്വാഗതം പറഞ്ഞു. സി.പി.ഐ. ഇരിട്ടി മണ്ഡലം സെക്രട്ടറി പായം ബാബുരാജ്, ആറളം ലോക്കൽ സെക്രട്ടറി ശങ്കർ സ്റ്റാലിൻ , പി.കെ കരുണാകരൻ, ജിൻസി സുനിൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വി.എസ് ശാന്തകുമാർ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close