കണ്ണൂർ

എടക്കാട് കുറ്റിക്കകം മുനമ്പിൽ തീപ്പിടുത്തം.

എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിക്കകം മുനമ്പിൽ തീപ്പിടിത്തം. ഇന്നു രാവിലെ 11.45 ഓടെയാണ് സംഭവം. കണ്ണൂർ കോർപ്പറേഷൻ ഏഴര ഡിവിഷനിൽപ്പെടുന്ന മുനമ്പ് ആശാരിക്കുന്നിലെ അടിക്കാടിനാണ് തീപ്പിടിച്ചത്.

മീറ്ററുകളോളം തീപ്പടർന്നു. നാട്ടുകാരും കണ്ണൂരിൽ നിന്ന് ഫയർഫോഴ്സുമെത്തി തീയണച്ചു. തീപ്പിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാവാം തീപ്പടർന്നതെന്നാണ് കരുതുന്നത്. ആശാരിക്കുന്നിൻ്റെ ഇരുഭാഗത്തും വീടുകൾ ഉണ്ട്

തീപടർന്ന് പിടിച്ചത്  പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയെങ്കിലും പെട്ടെന്ന് തീയണക്കാനയത് ആശ്വാസമായി. കനത്ത വെയിലിൽ അടിക്കാടുകൾ ഉണങ്ങിക്കിടക്കുകയാണ്. അപകട വിവരം അറിഞ്ഞ് എടക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close