കണ്ണൂർ
നവീകരിച്ച കണ്ണാടിച്ചാൽ കുളം ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ എം എൽ എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കണ്ണാടിച്ചാൽ കുളം ഡോ. വി ശിവദാസൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി പ്രേമവല്ലി അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മശൂദ് ചാത്തോത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ വി ജയരാജൻ, കെ വി പ്രദീപൻ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ ഗിരീശൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ഖാലിദ് ഹാജി, നാവത്ത് ചന്ദ്രൻ, സെക്രട്ടറി സവിത തുടങ്ങിയവർ സംസാരിച്ചു.
‘