ഇരിട്ടി

ആറളം ഫാം ഹയർ സെക്കണ്ടറി സ്ക്കൂളിൽ കരിയർ ഗൈഡൻസ് ക്യാമ്പ് ആരംഭിച്ചു.

ആറളം ഫാം ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടപ്പാക്കുന്ന സ്പെഷ്യൽ പ്രൊജക്ടിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളേയും 9, 10, ക്ലാസുകളിലെ 40 കുട്ടികളേയും ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കിഴിലുള്ള കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ആറളം ഫാം സ്കൂളിൽ നടപ്പാക്കുന്ന പദ്ധതിയാണ് സ്പെഷ്യൽ പ്രൊജക്ട്ട് .

2 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് പ്രിൻസിപ്പാൾ പി.പി ശക്തീധരൻ ഉദ്ഘാടനം ചെയ്യ്തു. പി.ടി.എ പ്രസിഡണ്ട് കെ.ബി. ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. കരിയർ ഗൈഡൻസ് ജില്ലാ കോർഡിനേറ്റർ ആർ റീജ സ്വാഗതം പറഞ്ഞു. ഹെഡ് മിസ്ട്രസ് എൻ സുലോചന , ഫാക്കൽറ്റികളായ എം രാജേഷ്. ഡോ: രാജേഷ് ബാബു .ഒ വി പുരുഷോത്തമൻ , അദ്ധ്യാപകൻ സിറാജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു കെ.വി. ഹരീഷ്, നാടൻ പാട്ട് കലാകാരൻ മത്യൂസ് വയനാട്, എന്നിവർ ക്ലാസുകൾ നയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close