ഇരിട്ടി

മാക്കൂട്ടം വനംവകുപ്പ് ചെക്ക് പോസ്റ്റിൽ ഈട്ടി തടി കള്ളക്കടത്ത് !

കൂട്ടുപുഴ : കേരള അതിർത്തിയിലുള്ള മാക്കൂട്ടം വനംവകുപ്പ് ചെക്ക് പോസ്റ്റിൽ വീട്ടി തടി കള്ളക്കടത്ത് പിടികൂടി. കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കോഴി വളം ലോഡ് എന്ന നിലയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 7 കഷണം ഈട്ടിമരമാണ് മാക്കൂട്ടം റേഞ്ചർ സുഹാനയുടെ നേതൃത്വത്തിൽ പിടികൂടിയത്. കടത്താൻ ഉപയോഗിച്ച പിക്കപ്പ് ജീപ്പ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മാനന്തവാടി സ്വദേശി ഷബിൽ (21) നെ അറസ്റ്റ് ചെയ്തു. മടിക്കേരി കോടതി ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
പിടിയിലായ മരത്തിന് വിപണിയിൽ രണ്ടു ലക്ഷം രൂപയോളം വിലവരും. പെരുമ്പാടി, മാക്കൂട്ടം ചെക്ക്‌പോസ്റ്റുകൾ പിന്നിട്ടാണ് കേരള അതിർത്തിയിൽ ഉള്ള അവസാനത്തെ ചെക്ക് പോസ്റ്റ് ആയ കർണാടക വനംവകുപ്പ് ചെക്ക് പോസ്റ്റിൽ എത്തിയത്. മുൻപ് ഇഞ്ചി, പച്ചക്കറി ലോഡ് എന്ന വ്യാജേന കടത്തിയ ഈട്ടിത്തടി മരങ്ങൾ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ പിടികൂടിയിട്ടുണ്ട്. രാത്രി 11 ഓടെയാണ് കഴിഞ്ഞ ദിവസം കോഴി വളം എന്ന നിലയിൽ പിക്കപ് വാൻ എത്തിയത്. സംശയം തോന്നിയ വനപാലകർ കമ്പി കൊണ്ടു കുത്തി നോക്കിയപ്പോഴാണു മരം ആണെന്നു തിരിച്ചറിഞ്ഞത്. പൊന്നംപേട്ടയിൽ നിന്നു പിക്കപ് വാങ്ങിയ സംഘം മരം കയറ്റിയ ശേഷം തിരികെ എത്തിച്ചു നൽകുകയായിരുന്നെന്നും എർണാകുളത്താണു എത്തിച്ചു നൽകേണ്ടതെന്നുമാണ് ഡ്രൈവർ മൊഴി നൽകിയതെന്നു കർണാടക വനപാലകർ അറിയിച്ചു.

ഡെപ്യൂട്ടി റേഞ്ചർ മുഹമ്മദ് ഹനീഫ്, ഉദ്യോഗസ്ഥരായ സജി ജേക്കബ്, രമേശൻ, ഹമീദ് എന്നിവരും കടത്ത് പിടികൂടിയ വനം വകുപ്പ് സംഘത്തിൽ ഉണ്ടായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close