ഇരിട്ടികണ്ണൂർ

മുതിർന്ന മാധ്യമ പ്രവർത്തകർക്ക് ആദരവും ഉന്നത വിജയികൾക്ക് അനുമോദനവും നൽകി.

ഇരിട്ടി : ഇരിട്ടിയിലെ മുതിർന്ന മാധ്യമ പ്രവർത്തകർക്കുള്ള ആദരവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാധ്യമ പ്രവർത്തകരുടെ മക്കൾക്കുള്ള അനുമോദന ചടങ്ങും സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു .കേരള പത്രപ്രവർത്തക അസോസിയേഷൻ ഇരിട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മേഖലാ പ്രസിഡണ്ട് സി. ബാബു അധ്യക്ഷനായി.

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.അബ്ദുള്ള വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ അഡ്ലിൻ ബാബു, നയന കെ സന്തോഷ്, സി.ബി. ദേവദത്ത് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ഇരിട്ടി മേഖലയിലെ മൺമറഞ്ഞ മാധ്യമ പ്രവർത്തകരായിരുന്ന ഇ .വി. ഡി. കിടാവ്, എം.കെ. ഹംസ, എം. കെ. നമ്പ്യാർ, എ.സി. ജയദേവൻ എന്നിവരെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ചടങ്ങിൽ അനുസ്മരിച്ചു.

കേരളപത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സലീം മൂഴിക്കൽ, അസോസിയേഷൻ സംസ്ഥാനസെക്രട്ടറി കണ്ണൻ പന്താവൂർ, സന്തോഷ് കോയിറ്റി, സദാനന്ദൻകുയിലൂർ ,ജോയിക്കുട്ടി ഏബ്രഹാം, എം.വിജയൻ നമ്പ്യാർ, സതീശൻ മാവില എന്നിവർ സംസാരിച്ചു. ഉൻമേഷ് പായം, പി.വി. ബാബു, ഷിൻ്റോ തോമസ്, കെ.സാദിഖ്, കെ.സുരേഷ്, ഡോളമി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close