ഇരിട്ടികണ്ണൂർ

സി പി എം ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു.

ആറളം : ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ പ്ലസ്ടു വിഭാഗത്തിൽ അദ്ധ്യാപകരെ നിയമിക്കാൻ സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്ന് സി പി ഐ എം പൂക്കുണ്ട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

ആദിവാസി മേഖലയിലേയും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും യാത്രാ ക്ലേശം പരിഹരിക്കാൻ കെ.എസ് ആർ ടി സി ബസ് റൂട്ട് അനുവദിക്കണമെന്നും. വളയംചാൽ കോൺക്രീറ്റ് പാലം നിർമ്മാണത്തിന്റെ തടസം നീക്കി ഉടൻ പ്രവർത്തി പൂർത്തിയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഏരിയാ കമ്മിറ്റി അംഗം ഇ.എസ് സത്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യ്തു. എം കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.ബി. ഉത്തമൻ , മിനി ദിനേശൻ , ടി.സി ലക്ഷമി, നിധീഷ് , അശോകൻ സബിത രാമചന്ദ്രൻ ,എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി സി.ദിനേശനെ തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close