കണ്ണൂർ

അഴീക്കോട് മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കും.

2024 ഓടെ അഴീക്കോട് മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി ജലജീവൻ മിഷൻ വഴി നടപ്പിലാക്കും. സമ്പൂർണ കുടിവെള്ള പദ്ധതിയുടെ വിശദാംശങ്ങൾ കെ വി സുമേഷ് എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ചിറക്കൽ, വളപട്ടണം, നാറാത്ത്, പാപ്പിനിശ്ശേരി, അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ വാട്ടർ അതോറിറ്റിയുടെ കണ്ണൂർ, മട്ടന്നൂർ, തളിപ്പറമ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ എന്നിവർ പങ്കെടുത്തു.

പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിന്റെ പ്രവൃത്തിയാണ് നടന്നു വരുന്നത്. ഓരോ മേഖലയിലെ എഞ്ചിനീയർമാരും അവരുടെ മേഖലയിലെ പ്രവൃത്തി സംബന്ധിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. 2024 ഓടെ അഴീക്കോട് മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പൂർണ പരിഹാരം കാണാനാകുമെന്ന് യോഗം വിലയിരുത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി. ശ്രുതി (ചിറക്കൽ), കെ.അജീഷ് (അഴീക്കോട്), രമേശൻ (നാറാത്ത്), പി.പി. ഷമീമ (വളപട്ടണം), സുശീല (പാപ്പിനിശ്ശേരി), എൻജിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.

 

 

 

 

 

 

 

 

 

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close