കണ്ണൂർ
നാദാപുരത്ത് പമ്പിൽ നിന്ന് ഇന്ധനം നിറച്ചിറങ്ങിയ ബൈക്കിന് തീ പിടിച്ചു; യുവാവ് ചാടി രക്ഷപ്പെട്ടു
പെട്രോള്‍ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് പുറത്തിറങ്ങിയ മോട്ടോര്‍ ബൈക്കിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഒഴിവായത് വന്‍ ദുരന്തം.
നാദാപുരം-വടകര സംസ്ഥാന പാതയില്‍ കക്കംവെള്ളിയിലാണ് അപകടം. കല്ലാച്ചി ഈയ്യങ്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പള്‍സര്‍ ബൈക്കിനാണ് തീ പിടിച്ചത്. പമ്ബില്‍ നിന്ന് ഇന്ധനം നിറച്ച് വടകര ഭാഗത്തേക്ക് ഇറങ്ങിയ ഉടന്‍ റോഡില്‍ വെച്ച് ബൈക്കിനു തീ പിടിക്കുകയായിരുന്നു. തീയും പുകയും ഉയര്‍ന്നതോടെ ബൈക്ക് ഓടിച്ച യുവാവ് പരിഭ്രാന്തനായി ബൈക്കില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. ഈ സമയം റോഡിലുണ്ടായിരുന്ന നാദാപുരം ചാലപ്പുറം സ്വദേശിയായ യുവാവ് പെട്രോള്‍ പമ്ബിലുണ്ടായിരുന്ന മണലും ഫയര്‍ എസ്റ്റിംഗ്വിഷറും ഉപയോഗിച്ച് തീ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. നാദാപുരം പോലീസും സ്ഥലത്തെത്തി.