രാഷ്ട്രീയം

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം: ഉച്ചയോടെ ഫലപ്രഖ്യാപനം

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനാരെന്ന് ഇന്ന് അറിയാം. ഇന്ന് രാവിലെ പത്ത് മണിക്ക് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് മുമ്പേ ഫലമറിയാനും ഉച്ചയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനും സാധിക്കും. ആകെ 9497 വോട്ടുകളാണ് പോൾ ചെയ്തത്.

മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ അനായാസ ജയം നേടും എന്നാണ് പൊതുവിലയിരുത്തൽ. ഖാര്‍ഗെയുടെ വിജയം നേതൃത്വം ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. എങ്കിലും തരൂരിന് കിട്ടുന്ന പിന്തുണ എത്രത്തോളമെന്ന് അറിയാൻ ഔദ്യോഗിക പക്ഷത്തിന് ആകാംക്ഷയുണ്ട്. അധ്യക്ഷനാരായാലും പാര്‍ട്ടി നിയന്ത്രണം ഗാന്ധി കുടംബത്തിന്‍റെ കൈയിലായിരിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ സൂചന നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close